Friday, 1 February 2019

ഈ മനോഹര തീരം

ഈ മനോഹര തീരത്ത് ഇനിയുമായിരം ജൻമങ്ങളുണ്ടെന്നിരിക്കിലുംജീവ മുക്തിയെ ഭയന്ന് മോഹവലയങ്ങളിൽ മതിമറന്ന് ജീവിപ്പോർക്ക് ഇനിയുമെത്ര ഗീതകളോതണം ...
പഴിവാക്കുകളേറെ പറഞ്ഞും കേട്ടും ഇല്ലായ്മയും വല്ലായ്മയും തിക്കി നിരത്തി വസിപ്പോർക്ക് ബുദ്ധൻമാരത്രയുമോതിയ തത്വങ്ങളെല്ലാം വിസ്മരിപ്പോർക്ക് വെളിച്ചമകലെയെന്നല്ലേ തെളിവതിന്ന് ...
അതിബൃഹത്തായ പരമാനന്ദ വിഹായസ്സിലേയ്ക്ക് ചിറകടിച്ചുയരുവാൻ മനസ്സിന്നു ഭാരമൊട്ടുമേ വേണ്ടതില്ലെന്ന് തിരിയവേണം
ഒടുവിൽ നാം ബഹിരാകാശങ്ങളെ താണ്ടി ഗോള ഗോളാന്തരങ്ങൾക്കു മീതെ അരൂപികളായ ഗഗനചാരികളെന്നോണം സഞ്ചരിക്കും
തീരം വിട്ടകലുന്ന തോണിയെന്ന പോൽ മോഹങ്ങളെ തുഴ ചുഴറ്റിയെറിയുന്നോർക്ക് നേരെ നക്ഷത്രങ്ങൾ പുഞ്ചിരിക്കും
സ്വപ്നങ്ങൾ പൂക്കൾ വിരിയ്ക്കും

No comments:

Post a Comment