മഴക്കാലം
കഴിഞ്ഞിട്ടില്ലെങ്കിലും അന്നൊരിത്തിരി വെയില് വെട്ടം ഉണ്ടായിരുന്നു ...
ചാറി ചാറി പെയ്യുന്ന മഴ തെല്ലൊരു ഭീതി പടർത്തിയെങ്കിലും മനസ്സില്‍
സ്വരുക്കൂട്ടി വച്ച ഓർമകളെ ആവാഹിച്ചു ചെപ്പുകുടത്തിലാക്കി തോളത്തിട്ട്
യാത്ര തിരിക്കാന്‍ തന്നെ തീരുമാനിച്ചു ... കടലും പുഴയും തലോടുന്ന
പഴയങ്ങാടിയില്‍ നിന്ന് പൂർവ ഗിരിശൃംഗങ്ങളാല്‍ ആലിംഗനം ചെയ്യപ്പെട്ട
പാടിച്ചാലിലേയ്ക്ക് ..
ബൈക്ക് സ്റ്റാർട്ടാക്കി കാലത്തെ വരവിളിച്ച് തോറ്റിയുണർത്തി പൊലിപ്പാട്ടും പാടി ഉത്തരകോലസ്വരൂപത്തിന്റെ അതിരുകൾക്കുള്ളില്‍ ഇനിയും തുറക്കാത്ത അനുഭവ പേടകങ്ങള്‍ തേടി പലവുരു പിന്നിട്ട വഴികള്‍ താണ്ടിയുള്ള യാത്ര ... ഒരതിരിനുള്ളില്‍ തന്നെ കറങ്ങുന്നുവെങ്കിലും പുതുമ നഷ്ടപ്പെടാത്ത അനുഭൂതികളെ വീണ്ടും വീണ്ടും അറിയാനുള്ള കൊതിയോടെ ...
ശങ്കരനാരായണസ്ഥലിയില് തലയുയര്‍ത്തി നില്ക്കു ന്ന ഭീമന് പുളിമരങ്ങൾക്ക് പിറകിലെ ചെറിയ കുന്നില്‍ വിടർന്നു നിന്ന ചെന്താമരദളം പോലെ ശോഭയാർന്ന അമ്പലം ... പൂമാലക്കാവിനു മേലെ എരിവേനലില്‍ കരിഞ്ഞ പാറയില്‍ മഴനൂലുകള്‍ നെയ്ത കാക്കപ്പൂമാലകള് .... ഏഴിമലമുകള്‍ തൊട്ട് അറബിക്കടലിലേയ്ക്ക് പാഞ്ഞടുക്കുന്ന വടക്കന്‍ കാറ്റിനെതിരെ വരുന്ന പഴയ മരക്കപ്പലുകളുടെ സൂക്ഷ്മശരീരങ്ങള്‍ ... ആര്യറു നാട്ടില്‍ നിന്നും കപ്പലില്‍ വന്നിറങ്ങിയ ദേവിമാരുടെ കാൽപ്പാദം പുല്കിയ എടത്തൂരാഴിക്കടപ്പുറം ... ഉച്ചൂളിക്കടവ് ... മാടായിത്തട്ട് കടലിറങ്ങിയ കാലം ഉച്ചൂളികള്‍ വന്നുനിറഞ്ഞാണ്ടുപോയ ഉച്ചൂളിക്കുന്ന് ... ഏഴിമല മുകളോളം പറന്നു കത്തിയ മേലെരിത്തീപ്പൊരികളുയരുന്ന ചെങ്ങല്‍ കുന്നിന്റെ തെക്കേ ചെരുവ് ... ചെങ്ങല്‍ കൃഷ്ണനും വടുകുന്ദ തേവരും മാടായിക്കാവിലച്ചിയും കുടി കൊണ്ട പാഴിക്കുന്നും പരിസരവും ... നൂറ്റാണ്ടുകളുടെ കച്ചവടസ്മരണകള് പുതുക്കുന്ന മാടായി നഗരം ... തലമുറകളുടെ ബാങ്ക് വിളികളുയരുന്ന പുണ്യമാം മാടായിപ്പള്ളി .... കാരി ഗുരുക്കളുടെ വാൾതിളക്കങ്ങള് കണ്ട മാടായിക്കളരിയുടെ ഓർമകൾ ... പട്ടുനൂല്‍ നെയ്ത തെരുവുകളാല്‍ സമ്പന്നമായിരുന്ന അടുത്തില ... നാടിന്നഴകായ് പള്ളി ഉദയമംഗലം കോവിലകങ്ങള്‍ ... കോലത്തുനാടിന്റെ ആദ്യകാല തലനഗരം ... അതിരായൊഴുകുന്ന വപ്രാനദിയെന്ന രാമപുരം പുഴ ...
പുഴയ്ക്കക്കരെ ചെറുതാഴ്വാരം എന്ന ചെറുതാഴം ... താഴ്വാരത്ത് നിറയെ വയലുകളും ആമ്പൽപ്പൂക്കളും .... നെഞ്ചും വിരിച്ച് കോട്ടക്കുന്ന് ... ചെരുവുകളില്‍ നിറയെ മനകളും തറവാടുകളും ... ഗോകർണത്ത് നിന്നും വിരുന്നെത്തിയ തുളു ബ്രാഹ്മണരുടെ പിന്‍ഗാമികള്‍ ... കുത്തുപന്തങ്ങളും ഭദ്രചൊട്ടയും വട്ടമുടിയും അണിഞ്ഞു രൗദ്ര നടനമാടുന്ന ഭഗവതിമാരുടെ ദൃശ്യങ്ങള്‍ ...
കാഴ്ചകള്‍ ഒരുപാടങ്ങനെ കണ്ട് പിലാത്തറയില്‍ എത്തി ... പിലാത്തറ യുടെ വടക്ക് കിഴക്കായി ഇനിയുമേറെ ഗ്രാമങ്ങളുണ്ട് ... അതുവഴിയാണ് പോകേണ്ടത് ...
മാതമംഗലം എന്നുമൊരു നല്ല കാഴ്ചയാണ് .... എണ്‍പതുകളുടെ തണുപ്പുണ്ടിവിടെ .... യാത്ര തുടരുന്നിടത്ത് പാതയ്ക്കിരുവശവുമായി തണല്‍ മരങ്ങളുണ്ടായിരുന്നു ... നീല വാനിലേയ്ക്ക് പടർന്നു പന്തലിച്ചവ അവർണമനീയമായ ആകാശക്കാഴ്ചകളേകി ....
ചാറി പെയ്യുന്ന കുഞ്ഞു മഴ കൂട്ടിനെത്തി ... ഇളവെയിലും മഴയും ഒരു നല്ല രസക്കൂട്ടാണ് ... റോഡിനിരുവശവും പാടങ്ങളും ചെറുതോടുകളും കവുങ്ങുകളും വെയിലും മഴയും ചേർന്ന് മനസ്സിന്റെ അകത്തളങ്ങളില്‍ മാഞ്ഞു തുടങ്ങിയിരുന്ന നല്ല ഓർമകളെ തിരികെ കൊണ്ടത്തന്നു ...
ചന്തപ്പുരയും കണ്ടോന്താറും കൈതപ്രവും പിന്നിട്ടു ...
പെരുമഴയത്ത് ചുവന്ന വെള്ളവുമായി നിറഞ്ഞൊഴുകുന്ന പൂർണപ്രഭാമയി വണ്ണാത്തിപ്പുഴ .... വണ്ടിയില്‍ നിന്നറങ്ങി ഞാന്‍ അല്പനേരം ആ കാഴ്ച ഒന്നാസ്വാദിച്ചു ... വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കള്‍ കണ്ണാടി നോക്കുന്ന നേരമല്ലെങ്കില്‍ കൂടിയും അതീവ സുന്ദരിയായി അവള് മലവെള്ളവുമായി പരന്നൊഴുകുന്ന കാഴ്ച കണ്ടു ... മഴയില്‍ നിന്ന് പൂർണയായവള്‍ കണ്ടല്‍ കാടുകളും കവുങ്ങുകളും തെങ്ങുകളും തലോടിയൊഴുകി ... തീരത്ത് ഒട്ടേറെ പക്ഷിജാലങ്ങള്‍ , ചെറുജീവികള്‍ ഒക്കെ അവളുടെ കുളിര് പറ്റിക്കൂടി ...
അവളെ വിട്ടു പിരിയാന്‍ മനസ്സില്ലാ മനസ്സോടെ യാത്ര തുടർന്ന് മാതമംഗലത്തെത്തി ...
റോഡിനിടത് വശത്ത് നീലിയാര്‍ കോട്ടം ... കൈതപ്രത്തിന്റെ തീച്ചാമുണ്ടി എന്ന ഗാനം മനസ്സിലെത്തി ... ആർപ്പു വിളിക്കുന്ന പുരുഷാരത്തിനടയിലൂടെ പാഞ്ഞു കുതിക്കുന്ന തീച്ചാമുണ്ടി തോറ്റവും പടുകരിന്തിരി എരിയാതെ ഉടയോലത്തട മുറിയാതെ മേലേരി പുല്കുന്ന കോലവും കാണാക്കാഴ്ചകളായി കണ്ടു ... എഴിമലയോളം കത്തി നിന്ന മേലേരിത്തീയും നട്ടുച്ചയ്ക്ക് കണ്ടു ... എഴിമലയോളം മേലേയ്ക്കും എഴുകോലാഴം താഴേയ്ക്കും ഞാന്‍ പോയി ...
മഴ മാറി നിറവെയില്‍ ശോഭയില്‍ ആകാശം തെളിഞ്ഞു കത്താന്‍ തുടങ്ങി
... മാതമംഗലത്ത് നിന്ന് സഹ്യന്റെ പ്രത്യന്ത പർവ്വതസ്ഥലിയായ എരമത്തെയ്ക്ക് യാത്ര തിരിച്ചു ... മുതുകാട്ട് ശാസ്താവിനെ ഒന്ന് കാണണം .... പാതകള്‍ ഒരുപാട് വളഞ്ഞു ചുറ്റി ... നെടുബാലിയന്‍ ദൈവം കുടി കൊണ്ട മണ്ണുമ്മല്‍ വിശ്വകർമാവിന്റെ കന്നിരാശിയും എരമം മുച്ചിലോടും കുന്നും പുറത്ത് നിന്നും ഒരു നോക്ക് കണ്ടു ... താഴ്വാരത്ത് വയലുകള്‍ കണ്ടു ... ഹരിത വനങ്ങള്‍ കണ്ടു ... പോകുന്ന വഴി ഇടത് വശത്ത് ഒരു പഴയ അമ്പലമുണ്ടായിരുന്നു ... കൃഷ്ണന്റെ അമ്പലം ... വഴിയടയാളമായി ആൽമരം ... പാതയില്‍ വീണു കിടക്കുന്ന ആലിലകള്‍ ...
കുന്നിന് ചെരിവില്‍ നിത്യമായ് വിലസുന്ന ശാസ്താവിന്റെ കാവ് കണ്ടു ... കൊത്തുപണികളോടെ മനോഹരമായിരിക്കുന്ന വാതില്‍ മാടങ്ങള്‍ കണ്ടു ... പുരാതനമായ കാവ് ... പുതുമ തീണ്ടിയിട്ടില്ല .. ഭാഗ്യം ... കാവില്‍ തൊഴുതു .... കാവിന് മുന്നിലെ തോട് കണ്ടു ... തോടിനപ്പുറം വയലും വരമ്പും...
കാവിന്നരികത്തെ വയല്‍ വരമ്പില്‍ കൂടി മുണ്ടും മുറുക്കിയുടുത്ത് നടന്നപ്പോള്‍ എൺപതുകളിലെ ഒരു സിനിമാപ്പാട്ട് പാടണം എന്ന് തോന്നി ... തീർച്ചയായും ഞാന്‍ ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ല എന്ന് അവിടുത്തെ കാഴ്ചകള്‍ എന്നെ കൊണ്ട് തോന്നിപ്പിച്ചു ... വയലിന് ചുറ്റും ചെറുമലനിരകള്‍ ... കുന്നിൻ പുറങ്ങള്‍ ...
കണ്ട കാഴ്ചകളില്‍ പൂർണ സംതൃപ്തിയോടെ ഞാന്‍ അവിടുന്ന് തിരിച്ചു ... മലകളോടും മരങ്ങളോടും ഉപചാരം ചൊല്ലി പിരിഞ്ഞു ... വണ്ടി കുറ്റൂര്‍ പിന്നിട്ടു വളഞ്ഞു പുളഞ്ഞ റോഡുകളിലൂടെ ഓലയമ്പാടി ലക്ഷ്യമാക്കി തിരിച്ചു ... അതുവരെ കണ്ട മരങ്ങള്‍ നിറഞ്ഞ ചെറു കുന്നുകളാല്‍ ചമഞ്ഞൊരുങ്ങിയ കാട്ടുപച്ചപ്പ് പടർന്നു കയറി ഹരിതാഭം കൊണ്ട പ്രകൃതി അതിന്റെ മറ്റൊരു ഭൂമി ശാസ്ത്രത്തിലേയ്ക്ക് മാറുകയായി ...
കയറി കയറിയെത്തിയത് മറ്റൊരു സ്വർഗത്തിലായിരുന്നു ... പാറപ്പുറവും സ്വർണവർണ പുൽക്കൊടികളും ഒറ്റ മരങ്ങളും കുറ്റിക്കാടുകളും കാട്ടുവള്ളിപ്പടർപ്പുകളും നിറഞ്ഞ സമതല ഭൂമി ... നീല വാനത്തിനു കീഴെ ദൂരെ നീലിമയോടെ തന്നെ കിഴക്കന്‍ പടുമലകള്‍ ...
റോഡിനരികെ ഒരൽപം വലതു വശത്തായി മീങ്കുളം അമ്പലം ... മനോഹരമായ ഒരു കുഞ്ഞു ക്ഷേത്രം ... നടയ്ക്കു മുൻപിലായി വച്ചിരിക്കുന്ന മഞ്ചാടിമണികള്‍ ഒരൽപ്പം വാരിയെടുത്തു .. അകത്തു കയറി കണ്ണനെ കണ്ടു തൊഴുതു ...
അമ്പലത്തിനു മുന്നിലായൊരു കുഞ്ഞുകാവുണ്ട് ... എന്തൊരു ശാന്തതയാണവിടെ ... തൂങ്ങിയാടുന്ന ചെറുവള്ളികള്‍ ... കരിയിലപ്പുതപ്പ് ... കാട്ടുമരപ്പച്ച ... മനസ്സിനെയതിലൂടങ്ങനെ സ്വച്ഛമായി ഒഴുക്കി വിട്ടു ...
വെയില് വീഴുന്ന പാറപ്പുറത്ത് മരുപ്പച്ച പോലെ വിലസുന്ന കാവ് ....
അതിനടുത്തായി അമ്പലക്കുളം ... വഴി നീളെ പലവർണപ്പൂക്കള്‍ നിറഞ്ഞ നടവഴി ... ഒരല്പംദൂരെയായി വില്വമംഗലം സ്വാമിയാരുടെ മഠം ... ഉണ്ണികൃഷ്ണന് അവിടെയൊക്കെ ഓടി നടക്കുന്നതായി കണ്ടു ... മയിൽപ്പീലി പോലെ സുന്ദരമായ കൃഷ്ണ സങ്കല്പം ...
നിറഞ്ഞ മനസ്സോടെ അമ്പലം വിട്ടകന്നു ... സമതല ഭൂവിലൂടെ ഇത്തിരി ദൂരം കൂടെ പോയി ... ഓടിയോടി പാടിച്ചാലിലെത്തി ...
സഹ്യന്റെ മടത്തട്ടില്‍ ശാന്തമായുറങ്ങുന്ന മനോഹര ഭൂമിക ...മഞ്ഞക്കിളി മല , കാളകാട്ടു മല തുടങ്ങിയ മലനിരകള്‍ ... ഓടിയോടിയൊടുവിലെത്തിയത് കാളകാട്ടു മലയുടെ അടിത്തട്ടിലാണ് ... കവുങ്ങുകള്‍ നിരനിരയായി നിൽക്കുന്ന പറമ്പിലെ നടവരമ്പില്‍ കൂടി ചന്ദ്രനെല്ലൂര്‍ അമ്പലത്തിലേയ്ക്ക് നടന്നു ... കാലവർഷം പുൽകിയ നിറഞ്ഞ തോടുകളുടെ കിലുക്കം കാതില്‍ കേട്ടു ... ഒരായിരം നിഗൂഢതകളൊളിപ്പിച്ച് വച്ച് കൊടിയ മന്ത്രമൂർത്തികൾ കുടി കൊള്ളുന്ന കാളകാട് മല .. കരിങ്കുട്ടിശാസ്തൻ കളിച്ചു വളർന്ന ഇല്ലപ്പറമ്പ് ... പഴയ അമ്പലങ്ങൾ .. ഞാറു നട്ട ചന്ദ്ര വയൽ ... ഉയരുന്ന അട്ടഹാസങ്ങള്‍ ... നിഗൂഡമായ ചില അനുഭവങ്ങള്‍ ... രഹസ്യമായ കാഴ്ചകള്‍ ...
ഉത്തരകോലസ്വരൂപത്തില് നിന്നും പതിയെ അള്ളടത്തിലേയ്ക്ക് കടന്നു ... കാവേരി മലനിരകളും കർണാടക വനങ്ങളും ചെറുപുഴയും ആയന്നൂരും കമ്പല്ലൂരും തഴുകി കുത്തിപ്പാഞ്ഞൊഴുകുന്ന തേജസ്വിനി ... കൊള്ളാടത്തെ കൃഷിയിടങ്ങളിലെ പളുങ്ക് പോലുള്ള കുഞ്ഞു ജലാശയങ്ങളിൽ നിന്ന് ഈന്തും കവുങ്ങും തൊട്ടൊഴുകുന്ന മറ്റൊരു നീരൊഴുക്കുംചാലായി പുഴയുടെ കാണാക്കയങ്ങളിലലിയാൻ മോഹം തോന്നി ... നീലേശ്വരത്ത് എത്തുമ്പോള്‍ ശാന്തഗംഭീരമായൊഴുകുന്ന പുഴയുടെ കിഴക്കന്‍ ദൃശ്യങ്ങള്‍ കണ്ടു മനം കുളിര്ത്തുഴ ... തീരത്ത് അനേകം തെയ്യക്കാവുകളുണ്ട് ... ചന്ദ്ര വയലും കമ്പല്ലൂർ കോട്ടയും ഇരുകരകളിൽ നിന്നും അൽപ്പം മാറി നില കൊള്ളുന്നു .. വടക്കേ കരയിൽ കാക്കടവ് വനം ... കാസറഗോഡൻ ഗ്രാമങ്ങൾ ..
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു ... ഒരു കുഞ്ഞുയാത്രയുടെ മൊത്തം ഓർമ കളേയും താലോലിച്ചു കൊണ്ട് വന്ന വഴിയിലൂടെ തന്നെ മടക്കം ... മലയിറങ്ങി നിലാവണിഞ്ഞ സമതലങ്ങള്‍ പിന്നിട്ട് കുന്നിൻ ചെരുവുകളിലൂടെ വയൽപ്പരപ്പുകൾക്കിടയിലൂടെ വണ്ണാത്തിപ്പുഴയും വപ്രാനദിയും കടന്നു പഴയങ്ങാടിയിലേയ്ക്ക് ...

No comments:
Post a Comment