--- വടക്കൻ കേരളത്തിലെ സ്വരൂപ വിന്യാസം ---
ഇന്ന് രാഷ്ട്രീയമായി നിലവില്ലാത്തതും ആചാരപരമായി അമരത്വം ഉള്ളതുമായ നാട്ടുരാജ്യങ്ങളാണ് സ്വരൂപങ്ങൾ ... കേരളമങ്ങോളമിങ്ങോളം സ്വരൂപങ്ങളായി വേർതിരിച്ചിട്ടുണ്ട് .. നാടുവാഴി വംശങ്ങളുടെ ഉദയവും രാഷ്ട്രീയ അധിനിവേശങ്ങളും ഒക്കെ സ്വരൂപ രൂപവത്കരണങ്ങൾക്ക് കാരണമായിട്ടുണ്ട് .. തെയ്യാട്ടത്തിന്റെ അമരഭൂമികയായ വടക്കൻ മലബാറിൽ സ്വരൂപാചാരങ്ങൾ ഇന്നും പാലിച്ചു പോകുന്നു .. ഇവ ശക്തമായി നില നിൽക്കുന്നത് കണ്ണൂർ നഗരത്തിനും കാസറഗോഡ് നഗരത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് .. പഴയ രാജാക്കൻമാർ , ഇടപ്രഭുക്കൾ എന്നിവരുടെ ഭരണമേഖലയാണ് സ്വരൂപങ്ങൾ ..
സ്വരൂപം മാറുന്നതിനനുസരിച്ച് ആചാരാനുഷ്ഠാനങ്ങളിൽ അല്പാല്പമായി മാറ്റങ്ങൾ വരുന്നു .. ഓരോ പ്രദേശത്തെയും തെയ്യങ്ങളും ചടങ്ങുകളും വ്യത്യസ്തമാവുന്നതിന്റെ പ്രധാനം കാരണം ഇതു തന്നെയാണ് .. അതത് സ്വരൂപങ്ങളിലുള്ള പ്രാധാന്യമനുസരിച്ച് ചില തെയ്യങ്ങൾക്ക് മറ്റു തെയ്യങ്ങളുടെ മേൽ അധീശത്വം വരുന്നതു കാണാം .. തെയ്യം എന്നതിനേക്കാൾ സ്വരൂപ ദേവത എന്ന പദം ഉപയോഗിക്കാം .. കോട്ടയം സ്വരൂപത്തിൽ ശ്രീപോർക്കലിയ്ക്കും ചുഴലി സ്വരൂപത്തിൽ ചുഴലി ഭഗവതിയ്ക്കും കോലസ്വരൂപത്തിൽ തിരുവർകാട്ട് ഭഗവതിയ്ക്കും അള്ളടസ്വരൂപത്തിൽ ക്ഷേത്രപാലകനും പ്രാധാന്യം കൂടുതലുള്ളതായി കാണാം .
ബാലുശ്ശേരി മുതൽ കുമ്പള വരെയുള്ള സ്വരൂപങ്ങളെ പൊതുവായി പരിചയപ്പെടാം . ബാലുശ്ശേരി കോട്ട വാഴുന്ന വേട്ടയ്ക്കൊരുമകനെ പരദേവതയായി സ്വീകരിച്ചിട്ടുള്ള കുറുമ്പ്രാതിരിമാരുടെ കീഴിലുള്ള പ്രദേശമാണ് കുറുമ്പ്രനാട് .. ഇന്നത്തെ കൊയിലാണ്ടി താലൂക്കും വടകര താലൂക്കിന്റെയും വയനാട് ജില്ലയുടെയും തെക്കൻ പ്രദേശങ്ങളും കുറുമ്പ്രനാട്ടിൽ ഉൾപ്പെടുന്നു .. പുലിദൈവങ്ങളുടെയും വേട്ടയ്ക്കൊരു മകന്റെയും കഥകളിൽ ഈ സ്വരൂപത്തെക്കുറിച്ചും അധികാരിയെ കുറിച്ചും പരാമർശമുണ്ട് .. ഈ ഭൂമികയിലെ കോലങ്ങൾക്ക് തിറ എന്ന പേരാണ് കൂടുതൽ യോജിക്കുന്നത് ..
അതിന് വടക്കുള്ള സ്വരൂപമാണ് കടത്തനാട് . വടകര ആസ്ഥാനമാക്കി ഭരിച്ചിരുന്ന കടത്തനാട്ട് തമ്പുരാൻ ആണ് സ്വരൂപാധികാരി .. ഇവർ പോർളാതിരി / അടിയോടി വംശ പരമ്പരയാണെന്ന് കേരളോത്പ്പത്തി പോലുള്ള പഴയ ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു . സാമൂതിരിയുടെ അധിനിവേശത്തെ തുടർന്ന് രാജ്യവും രാജ്യാധികാരവും ഉപേക്ഷിക്കേണ്ടി വന്ന് കോഴിക്കോട് നിന്നും കോലത്ത് നാട്ടിലേയ്ക്ക് പലായനം ചെയ്യേണ്ടി വന്ന പോർളാതിരിമാരാണത്രേ ഇവർ . ലോകനാർകാവിലമ്മയാണ് പരദേവത .. കടത്തനാട്ടിലെ കോലങ്ങൾ തെയ്യം എന്ന് പൂർണ അർത്ഥത്തിൽ പറയാൻ കഴിയില്ല , തിറ എന്ന വാക്കുതന്നെയാണ് പ്രചാരമുള്ളതും ഏറെ അനുരൂപവും...
കടത്തനാടിനും കോട്ടയത്തിനും ഇടയിലുള്ള രണ്ട് ചെറിയ സ്വരൂപങ്ങളാണ് കുറുങ്ങോട്ട് ( കുറുങ്ങോട്ട് നായർ ) , ഇരുവഴിനാട് ( തെക്കടി വടക്കടി അടിയോടിമാർ .... പിന്നീട് ചന്ദ്രോത്ത് , കുന്നുമ്മൽ , കിഴക്കേടത്ത് , കാമ്പ്രത്ത് , നാരങ്ങോളി , കരിയാട് എന്നീ ആറു നമ്പ്യാൻമാരിലേയ്ക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടു ... ഇതിൽ ചന്ദ്രോത്ത് യശമാനൻ എന്നറിയപ്പെട്ട ചന്ദ്രോത്ത് നമ്പ്യാർ ആയിരുന്നു പ്രമുഖ സ്ഥാനം വഹിച്ചിരുന്നത് ). ഇവ തലശേരിയ്ക്കും മാഹിക്കും അടുത്തുള്ള പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്നു .. തലശ്ശേരിയ്ക്കും കണ്ണൂരിനും ഇടയിലുള്ള എടക്കാട് , ചാല മുതലായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന സ്വരൂപമാണ് രണ്ടുത്തറ സ്വരൂപം .. ആയില്യത്ത് , അരയത്ത് , കണ്ടോത്ത് , പള്ളിയത്ത് തുടങ്ങിയ നാലു വീട്ടുകാർ അടങ്ങിയ രണ്ടുത്തറ അച്ചൻമാർ ആയിരുന്നു സ്വരൂപാധികാരികൾ ... ചാല ശ്രീ ഭഗവതി ക്ഷേത്രം ഈ സ്വരൂപത്തിലെ ഒരു പ്രധാന ക്ഷേത്രമാണ് ... രണ്ടു ഇല്ലം വർഗം നമ്പ്യാൻമാർ എന്നറിയപ്പെട്ട പത്തു വീട്ടിൽ ഊരാളൻമാരുടെ ഊരായ്മയിലുണ്ടായിരുന്ന നടാൽ ഊർപ്പഴച്ചിക്കാവും ഈ സ്വരൂപത്തിലാണ് ... ക്ഷേത്ര വ്യവസ്ഥിതിയും കാവ് സംസ്കാരവും സമന്വയിക്കുന്ന ഒരു മഹാ ക്ഷേത്രമാണ് ഊർപ്പഴച്ചിക്കാവ് ...ഉദയമാനം ഊർപ്പഴശ്ശിക്കോട്ട എന്നു തോറ്റത്തിലും വാചാലത്തിലും പരാമർശിക്കുന്ന ഈ ക്ഷേത്രം ഊർപ്പഴച്ചി ദൈവത്തിന്റെ ആരൂഢസ്ഥാനമാണ് ... ഊർപ്പഴച്ചി ദൈവത്താർ , വേട്ടയ്ക്കൊരുമകൻ , ഭഗവതി എന്നിവരാണ് പ്രധാന ആരാധനാമൂർത്തികൾ ... തൊണ്ടഛൻ എന്ന പേരിൽ ക്ഷേത്രപാലകനും ഇവിടെ ആരാധിക്കപ്പെടുന്നു ..
തലശേരി താലൂക്കിലെ തൊണ്ണൂറ് ശതമാനം പ്രദേശങ്ങളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും ഉൾക്കൊള്ളുന്നതാണ് കോട്ടയം സ്വരൂപം ( പ്രയാട്ട് കര സ്വരൂപം ) . കോട്ടയം രാജാക്കൻമാർ ആണ് ഭരണാധികൾ .ഇവരുടെ വംശം ഉത്തരേന്ത്യയിലെ രജപുത്രരുടേതാണെന്ന് കഥകൾ ഉണ്ട് .. വീരകേരളവർമ പഴശ്ശിരാജയും കോട്ടയത്തുതമ്പുരാനും ഈ രാജാക്കൻമാരിൽ പെട്ടവരാണ് . ശ്രീ പോർക്കലി ആണ് സ്വരൂപ ദേവത . കോട്ടയത്ത് തെയ്യത്തിന്റെയും തിറയുടേയും സമ്മിശ്രരൂപമാണെന്നാണ് പണ്ഡിതമതം . കഥകളി പിച്ചവച്ച നാടാണിതെന്നാണ് ഐതിഹ്യം .. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ കുളക്കടവിൽ വച്ചാണത്രെ കോട്ടയത്ത് തമ്പുരാന് കഥകളിയിലെ സ്ത്രീ വേഷം ചിട്ടപ്പെടുത്താനായത് എന്നൊരു വിശ്വാസമുണ്ട് ... കുളത്തിൽ നിന്നും പൊങ്ങി വന്ന് ദേവി തമ്പുരാന് ആ വേഷം കാട്ടിക്കൊടുത്തു എന്ന കഥ അതിമനോഹരം തന്നെ .
കോലത്തുനാട്ടിൽ നാലു സ്വരൂപങ്ങളാണുണ്ടായിരുന്നത്. തെക്കൻ കുറ്റി , വടക്കൻ കുറ്റി , ചുഴലി , നേരിയോട്ട് എന്നിവയാണവ. ഇതിൽ തെക്കൻ കുറ്റിയും വടക്കൻ കുറ്റിയും കോലത്തിരി രാജകുടുംബം നേരിട്ട് ഭരണം നടത്തുന്നവയും മറ്റ് രണ്ട് സ്വരൂപങ്ങൾ ഇടപ്രഭുക്കൻമാരുടെ നിയന്ത്രണത്തിലുമായിരുന്നു. ചുഴലി നമ്പ്യാൻമാരിൽ മൂത്തയാളായ കരക്കാട്ടിടം നായനാർ ആണ് ചുഴലി സ്വരൂപാധികാരി .സ്വരൂപ പരദേവത പെരും ചുഴലി വാഴും ചുഴലി ഭഗവതിയും. ഇത് ശ്രീകണ്ഠപുരത്തിനടുത്താണ് . പെരും ചുഴലിക്കു മുൻപായി ഭഗവതി ശേഷിപ്പെട്ടത് മണക്കുളങ്ങര , കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രങ്ങളിലാണ് ... തെയ്യ പ്രപഞ്ചത്തിലെ ഏറ്റവും വലിയ തിരുമുടിയുള്ള കടമ്പേരി ചുഴലി ഭഗവതിയുടെ പെരുങ്കളിയാട്ടം പണ്ടുകാലങ്ങളിൽ നടന്നു വന്നിരുന്നു ... ഇന്നത്തെ തളിപ്പറമ്പിന്റെ കിഴക്കൻ പ്രദേശങ്ങൾ ഈ സ്വരൂപത്തിലായിരുന്നു.. ( ചെങ്ങളായി -ശ്രീകണ്ഠപുരം - പയ്യാവൂർ ) ...
തളിപ്പറമ്പിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളാണ് നേരിയോട്ട് സ്വരൂപം . നേർപ്പാട്ട് കമ്മൾ എന്ന ഇടപ്രഭുവിനാണ് ഭരണാധികാരം ഉണ്ടായിരുന്നത്. പയ്യന്നൂരിൽ ഇവരുടെ ഒരു 'ഇടം' ഉണ്ട് .പടപ്പേങ്ങാട് സോമേശ്വരിയാണ് സ്വരൂപ ദേവത. പുറം കാവൽക്കാരി ആയി പായത്ത് കരിഞ്ചാമുണ്ഡിയും .കരിഞ്ചാമുണ്ഡിയുടെ മൂലസ്ഥാനം ഈ സ്വരൂപമാണ് . തടിക്കടവൻ ആചാരപ്പേര് കിട്ടിയ വണ്ണാനാണ് ഈ ദേവതയെ കെട്ടേണ്ടത് ( പുലയ , മാവിലൻ സമുദായക്കാരും ഈ ദേവതയെ കെട്ടിയാടുന്നുണ്ട് ) ... കുറ്റിയേരി മോലോത്തെ പെരുങ്കലശത്തോടെയാണ് ഈ സ്വരൂപത്തിലെ കളിയാട്ടങ്ങൾക്ക് അവസാനമാകുക ...
ചിറക്കൽ കൊട്ടാരം ( കോലത്തിരി ) നേരിട്ട് ഭരണം നടത്തുന്നതായിരുന്നു തെക്കൻ കുറ്റി സ്വരൂപം. വളപട്ടണം കളരിയാൽ ഭഗവതിയാണ് സ്വരൂപ ദേവത .ഇന്നത്തെ കണ്ണൂർ - അഴീക്കോട് - കൊളച്ചേരി മുതലായ വളപട്ടണം പുഴയുടെ തെക്കൻതീരപ്രദേശങ്ങളെല്ലാം ഈ ഭരണ മേഖലയിലാണ്.. ഉത്തരകേരളത്തിലെ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന ചാത്തമ്പള്ളി വിഷകണ്ഠൻ കാവ് ഈ സ്വരൂപത്തിലാണ് ... കളരിവാതുക്കലെ പെരും കലശത്തിൽ കളരിയാൽ ഭഗവതിയുടെ മുടി താഴുന്നതോടെ ഈ പ്രദേശങ്ങളിലെ തെയ്യാട്ടങ്ങൾക്ക് അവസാനമാകും ..
ചെറുകുന്ന് മുക്കാതം നാടു മുതൽ വടക്ക് പയ്യന്നൂർ , കരിവെള്ളൂർ വരെ വ്യാപിച്ചു കിടക്കുന്നതാണ് വടക്കൻ കുറ്റി സ്വരൂപം . ഏഴോം പഞ്ചായത്തിലെ അടുത്തില ഉള്ള കോലത്തിരി താവഴിയുടെ കൂറു വാഴ്ച്ച ആണ് ഇവിടെ . പഴയങ്ങാടിക്കടുത്തുള്ള മാടായിക്കാവിലെ ശ്രീ തിരുവർകാട്ട് ഭഗവതിയാണ് സ്വരൂപദേവത . ( കോലത്തുനാടിന്റെ തന്നെ അമ്മയും പരമാധികാരിയുമാണ് ഈ കോലം തികഞ്ഞ മാതാവ് ).കോല സ്വരൂപത്തിങ്കൽ തായ് ആയ ഈ ഭഗവതിയുടെ ഒരു വിശേഷണം ആണ് ' ആറു നാട്ടിൽ നൂറു വേഷം നൂറ്റെട്ടവതാരം ആയിരത്തൊന്ന് കളിയാമ്പള്ളി ' എന്നത്.
കോലത്ത്നാട്ടിൽ അങ്ങോളമിങ്ങോളം പല രൂപനാമഭാവാദികളിൽ കെട്ടിയാടപ്പെടുന്ന ശ്രീ ഭദ്രകാളിയുടെ ആദിമൂല സ്ഥാനമാണ് മാടായിക്കാവ് . ഇവിടുത്തെ പെരുങ്കലശത്തോടെ വടക്കൻ കുറ്റി സ്വരൂപത്തിലെ കളിയാട്ടങ്ങൾക്ക് അവസാനമാകും .. നീലേശ്വരം മന്നം പുറത്ത് കാവിലും ഇതേ പേരിലാണ് അമ്മ ഉള്ളത് ... കോലനൻമലനാടിനഴകായ് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റ തലയെടുപ്പോടെ അറബിക്കടലിനഭിമുഖമായ് നിൽക്കുന്ന ഏഴിമല ഈ സ്വരൂപത്തിലാണ് ... ആര്യറ് നാട്ടിൽ നിന്നും പൂമാല ഭഗവതിയും മറ്റ് ദേവതമാരും മരക്കലത്തിൽ വന്നിറങ്ങിയതിവിടെയാണ് ... പൂമാലയുടെ ആദിസ്ഥാനമായ കുറുവന്തട്ട കഴകം ഈ മലഞ്ചെരുവിലാണ് ... ഒട്ടേറെ കണ്ണങ്ങാടുകളും പെരുങ്കളിയാട്ടങ്ങൾ നടക്കുന്ന മുച്ചിലോടുകളും ഈ സ്വരൂപത്തിലുണ്ട് ...
വടക്കൻ കുറ്റി സ്വരൂപത്തിലും തൊട്ട് വടക്കുള്ള അള്ളട സ്വരൂപത്തിലുമാണ് തെയ്യങ്ങളെ അതിന്റെ തനിമയിൽ ദർശിക്കാനാവുക ..
ഒളവറ പുഴ മുതൽ ചിത്താരി പുഴ ( തൃക്കരിപ്പൂർ - ചെറുവത്തൂർ - നീലേശ്വരം - കാഞ്ഞങ്ങാട് ) വരെയാണ് അള്ളട സ്വരൂപം .അള്ളട സ്വരൂപം താരതമ്യേന പുതുതായി രൂപം കൊണ്ടതാണ് . ക്ഷേത്ര പാലകൻ , വൈരജാതൻ , വേട്ടയ്ക്കൊരു മകൻ തുടങ്ങിയ ഈശ്വരൻമാരുടെ വടക്കോട്ടുള്ള ആഗമന ചരിത്രവുമായി ബന്ധപ്പെട്ടാണ് അള്ളടസ്വരൂപ രൂപവത്കരണം . സാമൂതിരിയുടെ തായ് വഴിയിൽ പെട്ട തമ്പുരാട്ടിയും കോലത്തിരി കുടുംബത്തിലെ ഒരു ഇളമുറത്തമ്പുരാനും വിവാഹിതരായതിനെ തുടർന്ന് അവർക്ക് രാജ്യഭരണം നടത്താനായി എട്ട് കുടക്കൽ പ്രഭുക്കന്മാർ വാഴുന്ന അള്ളടം മുക്കാതം നാട് വെട്ടിയൊഴിപ്പിക്കാൻ പടനായൻമാരുടെ വേഷത്തിൽ മൂവർ ഈശ്വരൻമാർ തെക്ക് നിന്ന് പട നയിക്കുകയും പയ്യന്നൂർ പെരുമാളുടെ അനുഗ്രഹാശിസ്സുകളോടെ കാര്യസാദ്ധ്യം നടത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം .. അതിനാൽ തന്നെ മൂവർ ഈശ്വരൻമാർക്ക് അള്ളടത്തിൽ അതിപ്രാധാന്യമുണ്ട് .. സ്വരൂപ രൂപീകരണത്തിനു ശേഷം അള്ളടസ്വരൂപത്തിന്നും അഴകതായ് നിന്ന ദൈവം വമ്പരിൽ മുമ്പനാം തമ്പുരാൻ വൈരജാതൻ ( വീരഭദ്രൻ ) കമ്പിക്കാനത്തിടത്തിലും ക്ഷേത്രപാലകൻ മഡിയൻ കൂലോത്തും വേട്ടയ്ക്കൊരു മകൻ നീലേശ്വരം കോട്ടത്തും സ്ഥാനമുറപ്പിച്ചു ... മഡിയൻ ക്ഷേത്ര പാലകനും കാളരാത്രിയമ്മയും ആണ് സ്വരൂപ ദേവതമാർ . നീലേശ്വരം രാജാവിന് ( മുപ്പതിനായിര പ്രഭു ) ആണ് സ്വരൂപഭരണം . പഴയങ്ങാടി പുഴയ്ക്കും ( വടക്കൻ കുറ്റി ) ചിത്താരിപ്പുഴയ്ക്കും ( കാഞ്ഞങ്ങാട് , അള്ളടം ) ഇടയിലുള്ള കോലങ്ങളുടെ രൂപഭാവാദികൾ , ചടങ്ങുകൾ എന്നിവയിലൊക്കെ ഒരു പാട് സാദൃശ്യം കാണാം .. തീയ്യ സമുദായത്തിന്റെ പെരും കഴകങ്ങളായ തുരുത്തി ശ്രീ നിലമംഗലത്ത് ഭഗവതീ ക്ഷേത്രവും രാമവില്യം കഴകവും ഈ സ്വരൂപത്തിലാണ് ... വടക്കൻ കുറ്റി സ്വരൂപത്തിലേത് പോലെ തന്നെ പൂമാലക്കാവുകളും പാട്ടുത്സവങ്ങളും ഇവിടങ്ങളിലും അഴക് ചേർക്കുന്നുണ്ട് ... പെരുങ്കളിയാട്ടങ്ങളും ഈശ്വരന്മാരുടെ മൂവാണ്ടു കളിയാട്ടങ്ങളുമാണ് ഈ സ്വരൂപത്തിന്റെ പ്രധാന ആകർഷണം ... തുളുനാട്ടിൽ നിന്നും പാലന്തായി കണ്ണനോടൊപ്പം വന്ന് നാടായ നാട്ടിലൊക്കെ സ്ഥാനം നേടിയ പരദേവത വിഷ്ണു മൂർത്തിയുടെ അങ്ങാടിക്കോട്ടപ്പുറം അടക്കമുള്ള പ്രധാന സ്ഥാനങ്ങളൊക്കെയും ഈ സ്വരൂപത്തിലാണ് ...
മന്നംപുറത്ത് കാവിലേയും മടിയൻ കൂലോത്തേയും പെരുങ്കലശങ്ങൾ കഴിയുന്നതോടെ അള്ളടത്തിലെ കളിയാട്ടങ്ങൾക്ക് തിരശ്ശീല വീഴും .
അള്ളടത്തിന് വടക്ക് ഇളംകുറ്റി സ്വരൂപമാണ് . ചിത്താരിപ്പുഴയ്ക്കും ചന്ദ്രഗിരി ( കാഞ്ഞിരോട് പെരുമ്പുഴ ) പുഴയ്ക്കും ഇടയിലുള്ള ഉദുമ മുതലായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ വടക്കൻ സ്വരൂപം . കോലത്തിരിയുടെ കൂറു വാഴ്ച വരുന്നതിന് മുൻപേ പുടവതി രാജാക്കൻമാർ ഭരിച്ചിരുന്ന പുടവനാട് ആയിരുന്നു .. കോലത്തിരിയ്ക്ക് ഇവിടെ പ്രാമുഖ്യം വന്നത് അള്ളടസ്വരൂപ രൂപവത്കരണത്തോടനുബന്ധിച്ച് തന്നെ ആവാം . തൃക്കണ്ണ്യാലപ്പൻ , പനയാലപ്പൻ , കീഴൂർ ശാസ്താവ് , കരിപ്പോടി ശാസ്താവ് , കുതിരക്കാളിയമ്മ , മൂവാളം കുഴി ചാമുണ്ഡിയമ്മ എന്നിവരാണ് ഇവിടുത്തെ ആറ് സ്വരൂപ പര ദേവതമാർ .അഞ്ചും കഴിച്ച് ആറാമത്തെ പരദേവതയായി സ്ഥാനം നേടിയ തൃക്കണ്ണ്യാലപ്പന്റെ മദിച്ച മസ്താന ഉഗ്രസ്വരൂപിണി മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ കഥ ഏറെ പ്രസിദ്ധമാണ് . ഇളം കുറ്റി പെരുമലയനാണ് ഈ കോലം ധരിക്കുന്നത്. തീയ്യരുടെ പെരും കഴകമായ പാലക്കുന്ന് കഴകം ഈ സ്വരൂപത്തിലാണ് , അവിടുത്തെ ഭരണി ഉത്സവം പ്രശസ്തമാണ് .. ഇളം കുറ്റിക്ക് കിഴക്കുള്ള ഒരു ചെറുസ്വരൂപമാണ് കുണ്ടംകുഴിയപ്പൻ പ്രധാന ദേവൻ ആയിട്ടുള്ള കവയനാട്ട് സ്വരൂപം . ഈ രണ്ട് സ്വരൂപങ്ങളിലുമായാണ് ഏറ്റവും കൂടുതൽ വയനാട്ട് കുലവൻ തെയ്യം കെട്ടുകൾ നടക്കുന്നത് .
ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കാണ് കുമ്പള / മായിപ്പാടി സ്വരൂപം .ഇത് തുളുനാട്ടിലാണ് . കുമ്പള രാജാക്കൻമാർ ഭരണാധികാരികളായ ഈ സ്വരൂപത്തിലെ പരദേവതമാർ കുറത്തിയും കുണ്ടോർ ചാമുണ്ഡിയുമാണ് . തുളുത്തെയ്യങ്ങളാണ് ഈ നാട്ടിലധികവുമുളളത്. ഇതു വരെയാണ് കോലത്ത് നാടിന്റെ അതിര് ... ചിറക്കൽ കോലത്തിരി ഈ പ്രദേശങ്ങളുടെ പരമാധികാരിയും മറ്റ് രാജാക്കൻമാർ സാമന്തരായിരുന്നുവെങ്കിലും ആചാരപരമായ ഐക്യത്തിലുപരിയായി രാഷ്ട്രീയ പരമായ ഐക്യം കുറവായിരുന്നു . ഇത് രാജ്യത്തെ ദുർബലമാക്കുകയും വടക്കു നിന്നും ( കർണ്ണാടക ) വിദേശത്ത് നിന്നുമുള്ള അധിനിവേശങ്ങൾ കൂടുകയും ചെയ്തിരുന്നു .ഇത് ഒരു സംസ്കാര സമന്വയം രൂപപ്പെടുന്നതിന് സഹായിച്ചു എന്നു തന്നെ പറയാം .

No comments:
Post a Comment