വിശ്വമലയാള സൗന്ദര്യപൂജ ..
പ്രകൃത്യോപാസനയുടെ വേദപുസ്തകം ...
മഹാകാവ്യമെഴുതാതെ മഹാകവിയെന്നു വിശേഷിപ്പിച്ചപ്പഴും ഒരു മഹാകാവ്യത്തിനപ്പുറം നിൽക്കുന്ന ഭാഷാ സൗന്ദര്യ സരസ്സിന്റെ അഭൗമ കർത്തൃത്വം ..

കവി.. ഭൂമിമലയാളത്തെ ഉപാസിച്ചവൻ
.. വള്ളുവനാടൻ വയലുകളിൽ മീനച്ചൂടിലും കവിത തേടിയലഞ്ഞവൻ .. നിളാതീരത്തെ
മേടനിലാവത്ത് വില്വാദ്രി ദർശനം കിനാവ് കണ്ടവൻ ..മാമ്പൂ മണമൊഴുകുന്ന
തിരുവാതിര രാവുകളിൽ മലയാൺമ തേടിയവൻ .. കവിതയെന്ന നിത്യകന്യകയെ പ്രണയിച്ചവൻ
...
മലയാൺമ ഇലയിട്ടു വിളമ്പുന്ന ഓർമകളുടെ വേല പൂരങ്ങൾ കൊടിയേറുന്ന വെങ്ങുനാടു മുതൽ പ്രകൃതിയില്‍ നിന്ന് വരവിളിച്ച് തോറ്റിയുണര്‍ത്തിയ ദേവചൈതന്യങ്ങളുള്ള കുപ്പയിലെ മാണിക്ക്യമായ അള്ളടം വരെയുള്ള വടക്കൻ മലയാളത്തെ വാക്കുകളാൽ വരച്ചൊപ്പിയ കവിതയെന്ന നിത്യ കന്യകയെ സൗന്ദര്യോപാസന ചെയ്ത മഹാകവി പി കുഞ്ഞിരാമൻ നായരുടെ കവിത മുറ്റിയ കാൽപ്പാടുകൾ ...
ഓരോ അക്ഷരങ്ങളും അനുഭൂതിയാകുന്ന അറിയാത്ത വർണ്ണങ്ങൾ വിതറുന്ന വാക്കുകൾ പുഷ്പ്പങ്ങളാകുന്ന സൗന്ദര്യപൂജ...

No comments:
Post a Comment