നീയാം നിശയെന്നിലലിയുന്ന നേരം
അതിഗൂഢമെന്തോ സ്വകാര്യം
അറിയില്ല നിനവോ കനവോ കാലമോ ഇനിയെത്ര പറയാനിരിപ്പൂ
തരു ശാഖി തിരതല്ലിയുലയുന്ന കാലം
മരുഭൂമിയാകുന്ന നെഞ്ചിൽ
വിരവിൽ പൂക്കളൊന്നാകെ തളിർക്കയോ മലർവാടിയുളവായോ തന്നിൽ
മനതാരിലെരിയുന്നൊരിരവിൻ വെളിച്ചം
ഒരു മാത്രയെങ്ങോ തെളിഞ്ഞു
പനിമതി മുഖിയവളിരവൊത്തു പാടി മൃദുമന്ദഹാസം വിലോലം
നാഥാ നിന്റെ ചിറകൊച്ച കേൾക്കുവാൻ നീറിത്തുടിക്കുന്നു നെഞ്ചം
നിന്നെ തിരയുന്നു മൗനം
നിന്നോർമ തേടുന്നു മൂകം
നീലാമ്പൽ പൂക്കളും നീലിച്ച വാനവും നീയും നിലാവും തലോടും എന്നെത്തലോടിത്തലോടും നീലഭസ്മക്കുറി ചാർത്തും
എത്രയോ രാവുകൾ കാത്തിരിക്കുന്നു ഞാൻ നിന്നെ നിനച്ച് നിനച്ച്
കണ്ണാടി ക്കണ്ണുകളെൻ കവിൾ പൂവുകളെല്ലാം നനഞ്ഞ് നനഞ്ഞ്
നീയൊരു നിശാ ശലഭമെന്നോർക്ക ഞാൻ
പാറിപ്പറന്നങ്ങൊടുങ്ങെ
നീലരാവിന്റെ നിലാവിൽ അടങ്ങവേയങ്ങോട്ടു തന്നെ വരട്ടെ
ഞാനുമങ്ങോട്ടു തന്നെ വരട്ടെ
ഇനി വരുകില്ല നീ അത്രയങ്ങകലേയ്ക്കണഞ്ഞു
ഇനിയറിയില്ല ഞാൻ നിന്നിലെ ഏകാന്ത ചിന്ത തൻ തണ്ണീർ കണത്തെ
ജല ബാഷ്പധാരകൾ ഋതുരാഗമാലകൾ
എന്തിലേയ്ക്കെന്തിലേയ്ക്കിനിയും
പരിതാപമോടെയും നിറകൺകളാകെയും എന്തിലേയ്ക്കെന്തിലേയ്ക്കിനിയും
ഇനി വരുകില്ല നീ ...